മുന്‍‌കൂര്‍ ജാമ്യം!

ഈ ബ്ലോഗിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സിലുള്ള ചില കാര്യങ്ങള്‍ :


1 . ഈ ബ്ലോഗ്‌ ഏതു വിഭാഗത്തില്‍ പെടുത്തണം എന്ന് എനിക്ക് യാതൊരു നിശ്ചയവുമില്ല. ഇത് ഒരു വേസ്റ്റ് ബാസ്കറ്റ് പോലെയാണ്. ഏതു തരത്തിലുള്ള ദുരന്തങ്ങളും പ്രതീക്ഷിക്കാം( കവിതകളും നോണ്‍-വെജിട്ടെരിയനും   പ്രതീക്ഷിക്കണ്ട) !

2 . ഇവിടെ നിങ്ങള്‍ കാണുന്ന കഥാപാത്രാത്തിന്റെ പേരും നിങ്ങളുടെ പേരുമായി  എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം. അതേസമയം,  നിങ്ങളുടെ ഇരട്ടപ്പേര് അഥവാ വട്ടപ്പേര്  ആയി ഇതിനു എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കില്‍ അത്  തികച്ചും യാദ്രിശ്ചികം അല്ല. അത് നിങ്ങള്‍ തന്നെയാകുന്നു.

3. ചളി, ചട, വളിപ്പ് തുടങ്ങിയ പ്രയോഗങ്ങള്‍ക്കു വഴങ്ങുന്ന പോസ്റ്റുകള്‍ ധാരാളം പ്രതീക്ഷിക്കാം. അമിതമായ സ്റ്റാന്‍ഡേര്‍ഡ് ദാഹികള്‍ എത്രയും പെട്ടെന്ന് ഈ സൈറ്റ് വിട്ടു പോകണം എന്ന് അപേക്ഷിക്കുന്നു.നിങ്ങള്ക്ക് ഇവിടെ വരേണ്ടി വന്നതില്‍ അതിയായി ഖേദിക്കുന്നു.


4. ഇവിടെ ഒരു 25 % സത്യവും ബാക്കി 75 % അതിനെ പരിപോഷിപ്പിചെടുത്ത നുണകളും ആയിരിക്കാം. ഞാന്‍ വളരെ ക്രിയാത്മകമായി തുടങ്ങിയ പല പ്രവര്‍ത്തികളും പലവഴിക്ക് പോയ ചരിത്രമുല്ലതിനാല്‍ ഒന്നും ഉറപ്പിച്ചു പറയുന്നില്ല .

5 . ഇവിടെയുള്ള ഏതു പോസ്റിനായാലും, ഒരു പത്തു വര്ഷം മുമ്പുള്ള ബാലരമയിലെയോ കളിക്കുടുക്കയിലെയോ കഥാപാത്രങ്ങളുമായി എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത് യാദ്രിശ്ചികം മാത്രം.

6 . ഏതാണ്ട് ജടമായിക്കഴിഞ്ഞ മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല... എന്നിരുന്നാലും, ഈ ബ്ലോഗില്‍ വരാനിരിക്കുന്ന ഇംഗ്ലിഷ് ഭാഷയുടെ അതിപ്രസരത്തില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു. വിമര്‍ശിക്കാത്ത എല്ലാ ഭാഷാസ്നേഹികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം!

7 . മലയാളം അറിയാത്തതുകൊണ്ടാണ് ഇത്രയും തെറ്റ് വന്നത് എന്ന് തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കണം. പലപ്പോഴും ഇംഗ്ലീഷ് കീബോര്‍ഡില്‍  കൂടിയുള്ള മലയാളം രചന എനിക്ക് വഴങ്ങുനില്ല എന്ന് ഞാന്‍ മനസിലാക്കുന്നു.. പക്ഷെ, ആ ഒരു കാരണം കൊണ്ട് മാത്രം ഇങ്ങനെ ഒരു തുടക്കം ഇനിയും വൈകിച്ചുകൂട എന്ന് ഞാന്‍ വിശ്വസിക്കുന്നു.

8. സത്യസന്ധന്‍ എന്ന പേരിനു പിന്നില്‍ യാതൊരു സത്യസന്ധതയും ഇല്ല. അതൊരു പേര് മാത്രമാണ്. അമിതമായി നുണ പറയുന്ന ദിവസം ഞാന്‍ അത് പ്രത്യേകം സൂചിപ്പിക്കാന്‍ ശ്രമിക്കാം.



സത്യസന്ധതയോടെ,

സത്യസന്ധന്‍.